Latest Malayalam News - മലയാളം വാർത്തകൾ

മദ്യപിക്കാൻ പണം നൽകിയില്ല ; ഉറങ്ങി കിടന്ന മകനെ പിതാവ് വെട്ടിപരിക്കേൽപ്പിച്ചു

Didn't pay for alcohol; Father hacks son to death

കൊല്ലം പരവൂരിൽ മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. കുറുമണ്ഡൽ സ്വദേശി രാജേഷാണ് മകനായ അഭിലാഷിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. മദ്യപിക്കാൻ മകൻ പണം നല്കാത്തതിന്റെ വൈരാഗ്യത്തിൽ ഉറങ്ങി കിടന്ന മകനെ രാജേഷ് മദ്യ ലഹരിയിലെത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. രാജേഷിനെ പരവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.