Latest Malayalam News - മലയാളം വാർത്തകൾ

ഡ്രൈവിംഗിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് 1,500 രൂപ പിഴ

Youth fined Rs 1,500 for watching IPL match while driving

ഡ്രൈവിംഗിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബാംഗ്ലൂർ ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബാംഗ്ലൂർ സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎൽ മത്സരം കണ്ടത്. തുടർന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ പകർത്തി എക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നൽകി ബോധവത്കരണ ക്ലാസിനയച്ചു.

Leave A Reply

Your email address will not be published.