ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. 38കാരനായ എദർ കുട്ടനാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. കാട്ടിലേക്ക് പോയ എദർ കുട്ടനെ പുലി ആക്രമിക്കുകയായിരുന്നു. കൃഷിയും കന്നുകാലി വളർത്തലുമായി ജീവിച്ചിരുന്ന ഇദ്ദേഹം തന്റെ കാണാതായ എരുമകളെ അന്വേഷിച്ചാണ് കാട്ടിലേക്ക് പോയത്. ഏറെ വൈകിയും തിരികെ എത്താതിനെത്തുടർന്ന് രാവിലെ ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നിട്ടും അധികാരികൾ നടപടികൾ സ്വീകരിച്ചില്ല എന്നതിൽ പ്രദേശത്ത് നാട്ടുകാരുടെ ശക്തമായ പ്രധിഷേധം നടക്കുകയാണ്.
