Latest Malayalam News - മലയാളം വാർത്തകൾ

കോട്ടയം അയ്‌മനം പഞ്ചായത്തിൽ സ്ത്രീയുടെ അതിക്രമം

Woman assaulted in Aymanam Panchayat, Kottayam

കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം. അയ്മനം മുട്ടേൽ സ്വദേശി ശ്യാമളയാണ് അതിക്രമം നടത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ ക്യാബിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു. പഞ്ചായത്ത്‌ ഓഫീസിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു ആരോപിച്ചാണ് അതിക്രമം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് ശ്യാമളയെ കസ്റ്റഡിയിൽ എടുത്തു.

ശ്യാമളയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ശ്യാമളയുടേതായി ഫയലുകളൊന്നും പരിഗണിക്കാനില്ല. ഓഫീസില്‍ ഇടയ്ക്ക് എത്തുന്ന ഇവര്‍ പഞ്ചാത്ത് അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതായും പരാതിയുണ്ട്. നിരന്തരം പഞ്ചായത്തില്‍ എത്തി ശ്യാമള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Leave A Reply

Your email address will not be published.