Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി

Dentist found dead with throat slit in Thiruvananthapuram

നെയ്യാറ്റിൻകര അമരവിള സ്വദേശിനിയായ 31കാരി സൗമ്യയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഭർത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻകിടന്നത്. ഭർത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടർന്ന് രാത്രി ഒരു മണിയോടെ ഭർതൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. തുടർന്ന് ഭർത്താവ് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘർഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.