Top News
Kerala news

എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസിൽ അമ്മയെയും പ്രതിചേർക്കും

എറണാകുളം കുറുപ്പുംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതിച്ചേർക്കും. കഴിഞ്ഞ മൂന്ന് മാസമായി പീഡന വിവരം അമ്മയ്ക്ക് അറിയാമെന്നാണ് പ്രതി ധനേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളെ നിലവിൽ സിഡബ്ള്യുസി അഭയ കേന്ദ്രത്തിലേക്ക് മാറ്റി കൗൺസിലിങ് നൽകി.

മൂന്ന് വർഷം മുൻപായിരുന്നു പെൺകുട്ടികളുടെ അച്ഛൻ മരണപ്പെടുന്നത്. പിന്നീട് ധനേഷുമായി കുട്ടികളുടെ അമ്മ ബന്ധം സ്ഥാപിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പത്തും പന്ത്രണ്ടും വയസ്സുള്ളകുട്ടികളെ പീഡനത്തിനിരായാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *