Latest Malayalam News - മലയാളം വാർത്തകൾ

കോടതിയിൽ നിന്ന് ഇറങ്ങി ഓടിയ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി

Police arrest POCSO case accused who fled from court

കോടതിയിൽ നിന്ന് ഇറങ്ങി ഓടിയ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശി അരുണിനെയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ മൈലക്കാട് കുരിശ്ശടി ജംഗ്ഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കാനായി പ്രതിയെ എത്തിച്ചപ്പോഴായിരുന്നു രക്ഷപ്പെടാൻ ശ്രമം നടന്നത്. കേസിലെ തുടർ നടപടികൾക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോൾ ആരും കാണാതെ പുറത്തേക്ക് കടന്ന പ്രതി പൊലീസിനെ തള്ളിയിട്ട ശേഷം നിമിഷനേരം കൊണ്ട് മിന്നിമറയുകയായിരുന്നു.

Leave A Reply

Your email address will not be published.