വയനാട് കളക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ച് ജീവനക്കാരി. ക്ലര്‍ക്ക് ശുചിമുറിയില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്‍ മാനസികമായി പീഡിപ്പിച്ചതായാണ് ആരോപണം. ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി മുന്‍പ് പരാതി നല്‍കിയിരുന്നു. ഈ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെ സ്ഥലംമാറ്റി എന്നും ആരോപണമുണ്ട്. പരാതിയെ തുടര്‍ന്ന് ഉണ്ടായ വനിതാ കമ്മീഷന്‍ സിറ്റിങ്ങിലും മോശമായി ചിത്രീകരിച്ചുവെന്ന് ജീവനക്കാരി പറയുന്നു.
