Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു

Woman admitted to hospital in Thiruvananthapuram dies after suffering from physical ailments

തിരുവനന്തപുരം ജില്ലയിലെ മൈലക്കരയിൽ ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു. മൈലക്കര സ്വദേശിനിയായ ഗ്രേസിയാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഗ്രേസിയെ ഇന്ന് രാവിലയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഒൻപത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യ വിദ​ഗ്ദർ നടത്തിയ പരിശോധനയിൽ ഗ്രേസിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി. ഇതിന് പിന്നാലെ ഗ്രേസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ മഞ്ജു രംഗത്തെത്തി. ഗ്രേസിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഞ്ജു നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന് പിന്നാലെ ഗ്രേസിയുടെ വീട്ടിൽ നെയ്യാർ ഡാം പൊലീസ് പരിശോധന നടത്തി.

Leave A Reply

Your email address will not be published.