കോഴിക്കോട് ജില്ലയിലെ ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിലെ കിടപ്പ് മുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഉടനെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു. വടകര പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം ഇന്നലെ രാത്രി തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. മരണകാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചട്ടില്ല. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച നിസ.
