എറണാകുളം അങ്കമാലിയിൽ കൂട്ട വാഹനാപകടം. കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ പെട്ടെന്ന് നിർത്തിയ ലോറിക്ക് പിന്നിൽ പാസഞ്ചർ ഓട്ടോയും പിക്കപ്പ് വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി.
