Latest Malayalam News - മലയാളം വാർത്തകൾ

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

A CPM leader's son died in a car-lorry collision in Mylapra, Pathanamthitta

പത്തനംതിട്ട മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരിച്ചത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ് ആദർശ്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അപകടം നടന്ന തൽക്ഷണം തന്നെ ആദർശ് മരിച്ചിരുന്നു വെന്നാണ് പൊലീസ് നൽകുന്ന വിവരം. ആദർശ് മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ 45 മിനിറ്റോളം ഗതാഗത കുരുക്കുണ്ടായി. ഇത് പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.