Latest Malayalam News - മലയാളം വാർത്തകൾ

പാലക്കാട് ബസ് കാത്ത് നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി 10 പേർക്ക് പരിക്ക്

10 injured as car ploughs into bus waiting crowd in Palakkad

പാലക്കാട്‌ കണ്ണമ്പ്ര പൂത്തറയിൽ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരിൽ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത്. സമീപത്ത് വീടിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ ശേഷം ബസ് കാത്ത് പുളിങ്കുട്ടം തെന്നിലാപുരം റോഡിൽ പൂത്തറയിൽ റോഡരികിൽ ബസ് കാത്ത് ഇരിക്കുന്നവർക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കേറ്റ മൂന്നു സ്ത്രീകളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.