Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് കെ ഹോം ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപനം

Announcement to start K Home Tourism Project in the State

സംസ്ഥാനത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തി ‘കെ ഹോം’ ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി അഞ്ച് കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ കെ ഹോം പദ്ധതി നടപ്പിലാക്കുക. 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകളാവും പദ്ധതിക്കായി പ്രയോജനപ്പെടുത്തുക. സംസ്ഥാനത്ത് നിരവധി വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഉടമകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയില്‍ ഈ വീടുകള്‍ ടൂറിസത്തിനായി ഉപയോഗിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. ലോകമാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഉടമയുടെ വരുമാനം മാത്രമല്ല ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Leave A Reply

Your email address will not be published.