Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് അച്ഛനെ പ്രജിന്‍ വെട്ടിക്കൊന്നത് സ്വബോധത്തില്‍ തന്നെയെന്ന് പോലീസ്

Police say Prajin killed his father in Thiruvananthapuram on his own accord

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്. ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെഎന്നും പോലീസ് വ്യക്തമാക്കി. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനു ശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. നാട്ടുകാരാണ് ഉടനടി പൊലീസിനെ വിളിച്ചറിയിച്ചത്.

Leave A Reply

Your email address will not be published.