Latest Malayalam News - മലയാളം വാർത്തകൾ

വിമാന യാത്രയ്ക്കിടെയുണ്ടായ ശ്വാസതടസത്തെ തുടർന്ന് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

11-month-old baby dies after experiencing breathing difficulties during flight

വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നൽകിയിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

Leave A Reply

Your email address will not be published.