• Home
  • KERALA NEWS TODAY
  • വിതുരയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
KERALA NEWS TODAY

വിതുരയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

Kerala news
Email :17

തിരുവനന്തപുരം വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് ശിവാനന്ദനെ കാട്ടാന ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. കാട്ടാനയ്ക്ക് മുന്നിൽപ്പെട്ട ശിവാനന്ദനെ കാട്ടാന തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശിവാനന്ദനെ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts