Latest Malayalam News - മലയാളം വാർത്തകൾ

അമ്പലത്തിന്‍കാല അശോകന്‍ വധക്കേസ്: അഞ്ച് പേര്‍ക്ക് ഇരട്ട ജീവപര്യന്തം

Ambalathinkaala Ashokan murder case: Five sentenced to double life imprisonment

അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ അഞ്ച് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ. പ്രാദേശിക ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ എന്ന കോടതി കണ്ടെത്തിയിരുന്നു. കോടതി വിധിയില്‍ സന്തോഷമെന്ന് അശോകന്റെ സഹോദരി പ്രതികരിച്ചു. ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ പിഴയുമൊടുക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. ആദ്യ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും, മറ്റ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രാദേശിക പ്രവര്‍ത്തകനായ അശോകനെ കൊലപ്പെടുത്തിയത്. ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘം, സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതക കാരണം.

Leave A Reply

Your email address will not be published.