രാജ്യതലസ്ഥാനത്തെ സ്‌കൂളുകളിലെ ബോംബ് ഭീഷണികൾക്ക് പിന്നിൽ ഒരു പന്ത്രണ്ടാം ക്‌ളാസുകാരാണെന്ന് കണ്ടെത്തൽ. ഭീഷണി മുഴക്കിയതിന്റെ കാരണമാണ് വിചിത്രം. പരീക്ഷ എഴുതാൻ താല്പര്യമില്ലാഞ്ഞതിനാലാണ് താൻ സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചതെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി. എന്തായാലും പരീക്ഷാ പേടി ഒടുക്കം പണിയായി. പന്ത്രണ്ടാം ക്‌ളാസുകാരൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഏകദേശം ആറോളം ബോംബ് ഭീഷണികളാണ് കുട്ടി വിവിധ സ്‌കൂളുകൾക്കായി അയച്ചത്. സംശയം ഒഴിവാക്കാനായി നിരവധി സ്‌കൂളുകളെ ഇമെയിലിൽ ടാഗ് ചെയുന്ന രീതിയും കുട്ടിക്കുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു ഇമെയിലിൽ 23 സ്‌കൂളുകളെ വരെ കുട്ടി ടാഗ് ചെയ്തിരുന്നു. ബോംബ് ഭീഷണി മുഴക്കിയാൽ പരീക്ഷ നിർത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തതെന്നും കുട്ടി പറഞ്ഞു.