Latest Malayalam News - മലയാളം വാർത്തകൾ

റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

Nine-year-old dies after falling from sixth floor of resort

മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടം നടന്നത്. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. ജനുവരി ആറിന് ആയിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Leave A Reply

Your email address will not be published.