Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്തുമെന്ന് വിതരണക്കാർ

Distributors to stop distribution of medicines at Kozhikode Medical College

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ തീരുമാനിച്ച് വിതരണക്കാർ. മരുന്ന് വിതരണം ചെയ്ത വകയിൽ 80 കോടിയിലേറെ രൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് നീക്കം. ഈ മാസം പത്ത് മുതൽ മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി വിതരണക്കാർ സൂപ്രണ്ടിന് കത്ത് നൽകി.

മരുന്ന് വിതരണം ചെയ്ത് 90 ദിവസത്തിന് ഉള്ളിലെങ്കിലും ബിൽ തുക ലഭ്യമാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. കഴിഞ്ഞ വർഷം മരുന്ന് വിതരണം നിലച്ചതിന് പിന്നാലെ, മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ക്യാൻസർ രോഗികൾ ഉൾപ്പെടെ ദുരിതത്തിലായിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയതായി ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയോഷൻ സീനിയർ വൈസ് പ്രസിഡന്റ് അജിത്ത് കുമാർ വി മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Your email address will not be published.