Latest Malayalam News - മലയാളം വാർത്തകൾ

നയം മാറ്റി ; അവിവാഹിതർക്ക് ഇനി ഓയോയിൽ നോ എൻട്രി

Policy changed; No entry for unmarried couples in Oyo

അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി ഓയോയില്‍ റൂമില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഈ വര്‍ഷം മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക. പുതിയ മാറ്റം അനുസരിച്ച് ഓയോയില്‍ റൂമെടുക്കാന്‍ വരുന്ന ദമ്പതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ചെക്കിന്‍ സമയത്ത് ഹാജരാക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങിലും ഇത് ബാധകമായിരിക്കും. പുതിയ നിയമങ്ങള്‍ അനുസരിച്ച് ദമ്പതികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓയോ അറിയിച്ചു. ഓയോ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് മറ്റ് നഗരങ്ങളിലെ നിവാസികള്‍ അഭ്യര്‍ത്ഥിച്ചതായും കമ്പനി വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മീററ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിവിധ സാമൂഹിക സംഘടനകള്‍ രംഗത്തെത്തിയിരുന്നുവെന്നും ഓയോ വ്യക്തമാക്കി.

Leave A Reply

Your email address will not be published.