Latest Malayalam News - മലയാളം വാർത്തകൾ

പുതുവത്സര ദിനത്തിൽ ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 25000 ഫോൺകോളുകൾ

Dubai Police Handled 25,000 Calls on New Year’s Day

2025നെ വരവേൽക്കാൻ ഒരുക്കിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 25000ത്തോളം കോളുകൾ. 2024 ഡിസംബർ 31ന് ഉച്ചയ്ക്കും 2025 ജനുവരി 1ന് ഉച്ചയ്ക്കും ഇടയിൽ എടുത്ത കോളുകളാണിത്. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് എമർജൻസി, നോൺ എമർജൻസി ലൈനുകളിൽ ലഭിച്ച കോളുകളാണ്. കമാൻഡ് & കൺട്രോൾ സെൻ്ററിലെയും 901 കോൾ സെൻ്ററിലെയും ജീവനക്കാരെ അവരുടെ പ്രൊഫഷണലിസത്തിനും പൊതു അന്വേഷണങ്ങളോടുള്ള പെട്ടെന്നുള്ള പ്രതികരണത്തിനും, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ ഫാരിസ് അഭിനന്ദിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.