Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

Explosive device explodes in Kannur Malur

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പൂവന്‍പൊയിലില്‍ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. അതിനിടെയാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പഴക്കമുള്ള സ്ഫോടക വസ്തുവാണെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇതിനു മുന്‍പും കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൗരവത്തില്‍ തന്നെയാണ് പൊലീസ് ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.