Latest Malayalam News - മലയാളം വാർത്തകൾ

ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി

Autorickshaws to be subject to state permit

ഇനി ഓട്ടോറിക്ഷയിൽ യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോവാം. ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗര പ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്.

സിഐടിയു കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് പെര്‍മിറ്റ് വ്യവസ്ഥ കര്‍ശനമാക്കുകയും ഫീസ് ഉയര്‍ത്തുകയുമായിരുന്നു. നിലവിലെ ജില്ലാ പെര്‍മിറ്റില്‍ അതിര്‍ത്തി ജില്ലകളിലേക്ക് 20 കിലോമീറ്റര്‍ കടക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗപരിധി ഉയര്‍ത്തിയിട്ടില്ല.

Leave A Reply

Your email address will not be published.