Latest Malayalam News - മലയാളം വാർത്തകൾ

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

Accident after losing control of bike and hitting a tree; Youth dies tragically

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. 24കാരനായ മനു സിബി ആണ് മരിച്ചത്. ചേർത്തല തണ്ണീർമുക്കത്താണ് അപകടമുണ്ടായത്. അപകട സമയത്ത് മനുവിനൊപ്പമുണ്ടായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോനാണ് പരിക്കേറ്റത്. അലനിപ്പോൾ ലേക്‌ഷോര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. ബൈക്ക് മരത്തിലിടിച്ച ആഘാതത്തിൽ ഇരുവരും തെറിച്ചു വീഴുകയായിരുന്നു. മനുവിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave A Reply

Your email address will not be published.