Latest Malayalam News - മലയാളം വാർത്തകൾ

പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ

Thirteen-year-old girl raped; locals beat up accused and set house on fire

തെലങ്കാനയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. സംഭവത്തിൽ പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിലാണ്. പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും പരിക്കേറ്റു.

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ വീട്ടിലെത്തി ആക്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തി അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രകോപിതരായ നാട്ടുകാർ പൊലീസിനെ ആക്രമിച്ചു. ഏറ്റുമുട്ടലിൽ പ്രതിയുടെ വീടിനും രണ്ട് പോലീസ് വാഹനങ്ങൾക്കും തീയിട്ടു. ഇച്ചോഡയിലെ സർക്കിൾ ഇൻസ്പെക്ടർ ഭീമേഷിനും മറ്റ് പോലീസുകാർക്കും പരുക്കേറ്റു.

Leave A Reply

Your email address will not be published.