Latest Malayalam News - മലയാളം വാർത്തകൾ

വിവാഹേതരബന്ധത്തിന്റെ പേരില്‍ വിവാഹ മോചനമാവാം, നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി : വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. വിവാഹേതര ബന്ധങ്ങള്‍ വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടാം. എന്നാല്‍ നഷ്ടപരിഹാരത്തിന് അത് കാരണമല്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നീരിക്ഷണം. വിവാഹം എന്നത് സിവില്‍ കരാറാണ്. പങ്കാളിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി സ്വത്തവകാശത്തിന് അര്‍ഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയത് മാനഹാനിക്ക് കാരണമായെന്നും ഭര്‍ത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള തിരുവനന്തപുരം കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതി നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Leave A Reply

Your email address will not be published.