ന്യൂഡൽഹി : റെയില്‍വെ ബോര്‍ഡിന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റെയില്‍വെ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 1905ലെ റെയില്‍വെ ബോര്‍ഡ് നിയമമവും 1989ലെ റെയില്‍വെ നിയമവും സമന്വയിപ്പിച്ചുകൊണ്ടാണ് പുതിയ ഭേദഗതി. ഈ ഭേദഗതിയിലൂടെ റെയില്‍വെ ബോര്‍ഡിന്റെ ഘടന, അംഗങ്ങളുടെ യോഗ്യത ഇതൊക്കെ കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം. റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വതന്ത്ര റെഗുലേറ്ററെ നിയോഗിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. യാത്രാനിരക്ക് നിശ്ചയിക്കല്‍, റെയില്‍വേയുടെ മത്സരക്ഷമത ഉറപ്പാക്കല്‍ മുതലായവ റെഗുലേറ്ററുടെ നിയന്ത്രണത്തിലാവും. റെയില്‍വെ രംഗത്ത് സമഗ്രവികസനം ലക്ഷ്യം വെച്ചാണ് പുതിയ മാറ്റങ്ങളെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.