Latest Malayalam News - മലയാളം വാർത്തകൾ

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ അ‍ഞ്ച് വര്‍ഷത്തിന് ശേഷം സാഹസികമായി പിടികൂടി കൊച്ചി പോലീസ്

കൊച്ചി : കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അ‍ഞ്ച് വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് സാഹസികമായി പിടികൂടി കൊച്ചി പോലീസ്. ബംഗാളിലെ ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടിയത്. 29കാരനായ സഹിന്‍ അക്തര്‍ മൊള്ളയെയാണ് പോലീസ് പിടിയിലായത്. 2019ല്‍ തിരുവനന്തപുരം സ്വദേശി മണിയെ ചവിട്ടി കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് പ്രതി. പലകുറി ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ സഹിനെ തപ്പി ബംഗാളിലെ സഹിന്‍റെ ഗ്രാമത്തിലെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അടുത്തിടെ ഫോര്‍ട്ട് കൊച്ചി എസ്എച്ച്ഒ ഫൈസല്‍ കേസ് അന്വേഷണത്തിന് നിയോഗിച്ച പുതിയ സംഘമാണ് സഹിന്‍ ബംഗാളിലുണ്ടെന്ന് സ്ഥിരീകരിച്ച് അവിടേക്ക് പോയത്. സബ് ഇന്‍സ്പെക്ടര്‍ ഓസ്റ്റിന്‍ റോക്കി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ സി മഹേഷ്, സജിത് സുധാകരന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.