പത്തനംതിട്ട : നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിവെച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം. ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിട്ടെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഇന്ന് ഹോസ്റ്റലില്‍ നിന്ന് അമ്മുവിന്റെ വസ്തു വകകള്‍ അച്ഛന്‍ കൊണ്ടുപോയിരുന്നു. അതിനിടയില്‍ നിന്നാണ് ഈ കണ്ടു വരി കുറിപ്പ് ലഭിച്ചത്. ഞാന്‍ അമ്മു സജീവ്. കുറച്ച് നാളുകളായി ചില കുട്ടികളില്‍ നിന്നും എനിക്ക് പരിഹാസവും മാനസികമായി ബുദ്ധിമുട്ടിക്കു.. എന്നാണ് അപൂര്‍ണമായ കത്തില്‍ പറയുന്നത്. അതേസമയം, പൊലീസിൽ പുതിയ പരാതി നൽകി അമ്മു സജീവിന്റെ കുടുംബം. സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അമ്മുവിൻ്റെ പിതാവ് സജീവാണ് പത്തനംതിട്ട ഡി.വൈ എസ് പി ക്ക് പരാതി കൈമാറിയത്. അധ്യാപകൻ്റെ സാന്നിധ്യത്തിൽ സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നും അധ്യാപകൻ കൗൺസിലിംഗ് അല്ല പകരം കുറ്റവിചാരണയാണ് നടത്തിയതെന്നും പരാതിയിൽ കുടുംബം പറഞ്ഞു.
