തൊടുപുഴ : വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം നടന്നത്. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രനാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
