Latest Malayalam News - മലയാളം വാർത്തകൾ

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കലഞ്ഞൂരിൽ കത്തി നശിച്ചു

Car carrying Sabarimala pilgrims gutted in fire in Kalanjoor

കോന്നി കലഞ്ഞൂര്‍ ഇടത്തറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് അയ്യപ്പൻമാർ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കോന്നി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയാണ് രക്ഷപ്രവർത്തനം ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ 2.45നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ ടയര്‍ പൊട്ടി മതിലിൽ ഇടിച്ചാണ് തീപിടുത്തം ഉണ്ടായത്.

Leave A Reply

Your email address will not be published.