Latest Malayalam News - മലയാളം വാർത്തകൾ

കര്‍ണാടകയിൽ കാർ അപകടത്തിൽ സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയിൽ കാർ വാഹനാപകടത്തിൽപെട്ട് അ‍ഞ്ചു പേര്‍ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേര്‍ സ്ത്രീകളാണ്. കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദാരുണാപകടം ഉണ്ടായത്. കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻ വാഹനം വഴിയരികിൽ നിര്‍ത്തിയിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ല് കൊയ്യുന്ന യന്ത്രത്തിന് സമാനമായ കരിമ്പ് വിളവെടുക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ യന്ത്രമടങ്ങിയ വാഹനമാണ് റോഡരികിൽ നിര്‍ത്തിയിരുന്നത്. ഈ വാഹനത്തിനുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Leave A Reply

Your email address will not be published.