Latest Malayalam News - മലയാളം വാർത്തകൾ

തെലങ്കാനയിൽ ദുരഭിമാനക്കൊല ; വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരന്‍

Honor killing in Telangana; Woman constable killed by brother

അന്യ ജാതിക്കാരനെ വിവാഹം ചെയ്‌തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരൻ. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ് പറയുന്നു. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.