Latest Malayalam News - മലയാളം വാർത്തകൾ

ഡെങ്കിപ്പനി ബാധിച്ച് ഫോർട്ട്കൊച്ചിയിൽ വിദേശി മരിച്ചു

Foreigner dies of dengue fever in Fort Kochi

ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശിയായ 75കാരൻ ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിയുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം.

Leave A Reply

Your email address will not be published.