Latest Malayalam News - മലയാളം വാർത്തകൾ

പാര്‍ലമെന്റിൽ രാഹുലിനൊപ്പം പ്രിയങ്കയും എത്തുമ്പോൾ ബിജെപിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ ; സച്ചിന്‍ പൈലറ്റ്

BJP will have sleepless nights when Priyanka joins Rahul in Parliament; Sachin Pilot

രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും പാര്‍ലമെന്റിലേക്ക് എത്തുന്നതോടെ ബിജെപിക്കും എന്‍ഡിഎക്കും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്. വയനാട്ടില്‍ പ്രിയങ്ക ചരിത്രവിജയം നേടുമെന്നും രാജ്യത്തുടനീളമുള്ളവര്‍ക്ക് പ്രിയങ്കരിയാണ് അവരെന്നും സച്ചിന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടി പാര്‍ലമെന്റില്‍ പ്രിയങ്ക ശബ്ദമുയര്‍ത്തും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലവില്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രിയങ്കയും രാഹുലിനൊപ്പം ചേരുന്നതോടെ എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ ദിവസങ്ങാണ് വരാനിരിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.