Latest Malayalam News - മലയാളം വാർത്തകൾ

സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് പരിക്ക്

Secretariat toilet closet collapses, injures employee

സെക്രട്ടേറിയേറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്. ഒന്നാം നിലയിലെ ശുചിമുറിയിലാണ് സംഭവം. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റ് അനക്സ് 1ലെ ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം. ഉദ്യോഗസ്ഥയുടെ കാലിൽ സാരമായ പരുക്കുണ്ടെന്നാണ് വിവരം. 9 സ്റ്റിച്ചാണ് ഇവരുടെ ശരീരത്തിലുള്ളത്. കൂടാതെ സാരമായ പരിക്ക് കാലിനുണ്ടെന്നും കണ്ടെത്തി. സെക്രട്ടേറിയറ്റിൽ ശുചിമുറികളുടെ പഴക്കത്തെ പറ്റി പല തവണ പ്രവർത്തകർ പ്രശ്നം ഉന്നയിച്ചിരുന്നു. ഒരു മാസം മുൻപ് മറ്റൊരു ഉദ്യോ​ഗസ്ഥൻ്റെ തലയിൽ സ്ലാബ് വീണിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ പരാതി അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ശുചിമുറിയിലെ അപകടം.

Leave A Reply

Your email address will not be published.