Latest Malayalam News - മലയാളം വാർത്തകൾ

ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താൻ അനുമതി

Harita Karmasena allowed to increase user fee

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി നൽകി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മാര്‍ഗരേഖ പുതുക്കിയിരിക്കുകയാണ്. സ്ഥാപനങ്ങള്‍ക്കുള്ള തുക ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. വീടുകളിലെ മാലിന്യ ശേഖരണ നിരക്കിലും മാറ്റമില്ല. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് ഉയർത്താവുന്നതാണ്. നിലവില്‍ 100 രൂപയാണ് ഒരു ചാക്കിന് ഈടാക്കുന്നത്. ഒരുമാസം ആദ്യ അഞ്ച് ചാക്കിന് 100 രൂപ. തുടര്‍ന്നുള്ള അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെ വാങ്ങാം. എത്രയാണ് ഈടാക്കുന്നതെന്ന് തദ്ദേശ ഭരണ സമിതിക്ക് തീരുമാനിക്കാം. മാലിന്യം ശേഖരിച്ച് ജീവിക്കുന്ന വനിതകള്‍ക്ക് ആശ്വാസമാണ് തീരുമാനം. ദീര്‍ഘ നാളായുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.