Latest Malayalam News - മലയാളം വാർത്തകൾ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

The infant died after the breast milk got stuck in his throat

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് മുട്ടികുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയാണ് സംഭവം നടക്കുന്നത്. കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് ഉറക്കികിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആണ്‍കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി നേരത്തെ തന്നെ മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.