Latest Malayalam News - മലയാളം വാർത്തകൾ

അമേരിക്കയിൽ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയി

43 monkeys jumped from a research center in America

അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി. 43 കുരങ്ങുകളാണ് ചാടിപ്പോയത്. ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് അറിയിച്ചു. ഏകദേശം 4-5 കിലോഗ്രാം ഭാരം വരുന്ന കുട്ടികുരങ്ങുകളാണ് ഈ കൂടുകളിൽ ഉണ്ടായിരുന്നത്. അതിനാൽത്തന്നെ ഇവയെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല. കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. അതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയതായി അധികൃതർ അറിയിച്ചു. നവംബർ ഏഴിനായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്റര്‍ഗാഡ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കെണികള്‍, തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.