Latest Malayalam News - മലയാളം വാർത്തകൾ

ജമ്മുകശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും കയ്യാങ്കളി

Clashes in the Jammu and Kashmir Assembly for the third day

പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മുകശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷം ഉണ്ടായി. കടുത്ത സംഘര്‍ഷങ്ങളേയും കൈയ്യങ്കളിയെയും തുടര്‍ന്ന് ഇന്നലെ പിരിഞ്ഞ സഭ ഇന്ന് സമ്മേളിച്ച ഉടന്‍ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപി പ്രതിഷേധം ആരംഭിച്ചു. പാകിസ്താന്‍ അജണ്ട നടപ്പാകില്ലെന്ന മുദ്രാവാക്യം മുഴക്കി ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. അനുച്ഛേദം 370 പുനസ്ഥാപിക്കണം, ജയിലില്‍ ഉള്ളവരെ മോചിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച ബാനറുമായി AIP, MLA ഖുര്‍ഷിദ് അഹമ്മദ് ഷെയ്ക്കും നടുതളത്തില്‍ ഇറങ്ങി. ബാനര്‍ ബിജെപി അംഗങ്ങള്‍ തട്ടി എടുത്തത് സംഘര്‍ഷത്തിനിടയാക്കി. നടുത്തളത്തില്‍ ഇറങ്ങിയ 12 അംഗങ്ങളെയും സ്പീക്കര്‍ അബ്ദുള്‍ റഹീം റാതറിന്റെ നിര്‍ദേശപ്രകാരം മാര്‍ഷലുകള്‍ ബലം പ്രയോഗിച്ചു നീക്കി. നടപടിയില്‍ അംഗങ്ങള്‍ക്ക് പരുക്കേറ്റതായി ബിജെപി ആരോപിച്ചു. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയാണ് അവതരിപ്പിച്ചത്. പ്രമേയത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഇല്ലാതെ സൗമ്യമായ ഭാഷ ഉപയോഗിച്ചതില്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ ഭിന്നതയുണ്ട്.

Leave A Reply

Your email address will not be published.