Latest Malayalam News - മലയാളം വാർത്തകൾ

മഞ്ചേശ്വരം കോഴ കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

The High Court will consider the Manjeshwaram corruption case today

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്. റിവിഷന്‍ ഹര്‍ജിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ ഇന്ന് മറുപടി നല്‍കിയേക്കും. വിടുതല്‍ ഹര്‍ജി അംഗീകരിച്ച കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് നിലവില്‍ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. പ്രതിപ്പട്ടികയില്‍ നിന്ന് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെ ആണെന്നാണ് സര്‍ക്കാരിന്റെ വാദം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്. റിവിഷന്‍ ഹര്‍ജിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ ഇന്ന് മറുപടി നല്‍കിയേക്കും. വിടുതല്‍ ഹര്‍ജി അംഗീകരിച്ച കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് നിലവില്‍ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. പ്രതിപ്പട്ടികയില്‍ നിന്ന് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെ ആണെന്നാണ് സര്‍ക്കാരിന്റെ വാദം.

Leave A Reply

Your email address will not be published.