Latest Malayalam News - മലയാളം വാർത്തകൾ

ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് കമല ഹാരിസ്

Kamala Harris congratulates Trump by calling him directly

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും കമല പറഞ്ഞു. അതേസമയം തന്നെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ കമല, തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദുഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു. വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്. ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം എന്നും കമല ഹാരിസ് വ്യക്തമാക്കി. ഡോണാള്‍ഡ് ട്രംപിനോട് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണ കൈമാറ്റത്തിന് താന്‍ തയാറാണെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ വിജയത്തോടൊപ്പം സെനറ്റിലും യുഎസ്‌ കോൺഗ്രസിലും റിപ്പബ്ലിക്കൻ പാർട്ടി പിടിമുറുക്കി.

Leave A Reply

Your email address will not be published.