Latest Malayalam News - മലയാളം വാർത്തകൾ

പാലക്കാട്ടെ പാതിരാ പരിശോധന ; ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി

Palakkad field inspection; A complaint was filed with the Election Commission citing illegal interference

പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ തീരുമാനവുമായി കോൺഗ്രസ്. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ പാതിരാ പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിലിനെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചതും പ്രചരണവിഷയം ആക്കും. കൂടാതെ മന്ത്രി എംബി രാജേഷിന്റെ രാജിക്ക് വേണ്ടിയുള്ള പ്രചരണം ഇലക്ഷൻ ക്യാമ്പയിനിലൂടെ ആരംഭിക്കും. തെരഞ്ഞെടുപ്പിന് ശേഷം തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും കോൺഗ്രസിൽ തീരുമാനമായിട്ടുണ്ട്.

അതേസമയം പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിനെതിരെ സിപിഐഎം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസെടുത്തേക്കും. ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കന്റ്‌ മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പിൻവാതിലിലൂടെ പുറത്ത് പോയെന്ന് പറയുന്നതും തെറ്റാണ്. നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയിരുന്നത്.

Leave A Reply

Your email address will not be published.