Latest Malayalam News - മലയാളം വാർത്തകൾ

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല ; നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു

A badge is not required to drive an autorickshaw; The Supreme Court upheld the amendment

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമ ഭേദഗതി സുപ്രീംകോടതി ശരിവച്ചു. ‌എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500 കിലോ ഭാരത്തിനു മുകളിൽ വരുന്ന വാഹനങ്ങൾക്ക് അധിക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളൂ എന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ചെറു ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് വേണ്ടെന്ന തീരുമാനം നേരത്തെ നടപ്പാക്കിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഓട്ടോറിക്ഷകൾ ഓടിക്കാൻ പ്രത്യേകം ലൈസന്‍സ് നൽകുന്നത് നിർത്തലാക്കിയത്. ക്വാഡ്രാ സൈക്കിള്‍ എന്ന പുതുവിഭാഗത്തില്‍ ചെറു നാലുചക്ര വാഹനങ്ങള്‍ ഇറങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ലൈസന്‍സ് വേണ്ടെന്നുവെച്ചത്.

Leave A Reply

Your email address will not be published.