Latest Malayalam News - മലയാളം വാർത്തകൾ

ഡൽഹിയിൽ വായുഗുണ നിലവാര സൂചിക 287ന് മുകളിൽ

Air quality index in Delhi is above 287

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണ നിലവാര സൂചിക 287ന് മുകളിൽ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ മലിനീകരണത്തോതിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതും കരിമരുന്ന് പ്രയോഗവും വായു മലിനീകരണം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്. ഇതിനു പുറമെ മലിനീകരണം രൂക്ഷമായതോടെ കാളിന്ദി കുഞ്ച് പ്രദേശത്ത് യമുന നദിയിൽ വിഷപ്പത നുരഞ്ഞു പൊങ്ങിയതും ആശങ്ക ഉണ്ടാക്കിയിരുന്നു. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം. 10ല്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്ക് എങ്കിലും കണ്ണെരിച്ചിൽ, 31 ശതമാനം കുടുംബങ്ങളിൽ ശ്വാസതടസം, ആസ്മ എന്നിവയും അനുഭവിക്കേണ്ടി വരുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Leave A Reply

Your email address will not be published.