ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെ ഒമാൻ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ആളുകളുടെ ബാങ്ക് വ്യക്തിഗത വിവരങ്ങള്‍ നേടിയെടുക്കുന്നതിനും അത് വഴി അക്കൗണ്ടില്‍ നിന്നും പണം അപഹരിക്കുന്നതിനുമായിരുന്നു പ്രതിയുടെ ശ്രമമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.ദിവസങ്ങള്‍ക്ക് മുമ്പാണ് ബാങ്ക് ജീവനക്കാര്‍ എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്നതിനായി പുതിയ അടവുകളുമായി സംഘം തക്കം പാർത്തിരിക്കുകയാണ്. മുന്നിറിയിപ്പുകൾ നൽകിയിട്ടും പലരും ഇത്തരത്തിൽ തട്ടിപ്പുകളിൽ വീഴുന്നതായാണ് കണ്ടുവരുന്നത്.
