Latest Malayalam News - മലയാളം വാർത്തകൾ

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ് ; അധ്യാപകന് 12 വർഷം കഠിന തടവ് വിധിച്ചു

A case of molesting a 6th class student; The teacher was sentenced to 12 years rigorous imprisonment

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവ്. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രനെതിരെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. 20000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2023 മെയ് മാസം മുതൽ ജൂൺ 25 വരെയാണ് അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ എത്തുന്നത്.ഈ സമയത്ത് അധ്യാപകൻ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.