Latest Malayalam News - മലയാളം വാർത്തകൾ

നവീൻ ബാബു മരണം ; കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ചുമതലയിൽ പ്രത്യേക അന്വേഷണ സംഘം

Naveen Babu Death ; A special investigation team under the charge of Kannur district police chief

കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉത്തരമേഖലാ ഐജി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ എസിപി രത്നകുമാർ , ടൗൺ സിഐ ശ്രീജിത് കൊടേരി എന്നിവരാണ് സംഘത്തിലുള്ളത്. അതേസമയം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അതില്ലാത്തത് കൊണ്ടാണ് വ്യക്തത വരാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.